ഇന്ത്യന്‍ ആര്‍ട്ട്സ് ഫെഡറേഷന്‍ ധനസഹായം കൈമാറി

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന്, ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ കുവൈറ്റിന്റെ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം രൂപ സംഘടനയുടെ പ്രതിനിധി ബോണി കുര്യന്‍ മുഖ്യമന്ത്രി യുടെ ദുരിതശ്വാസ ഫണ്ടിലേക്കായി ജലവകുപ്പ് മന്ത്രി ശ്രീ .റോഷി അഗസ്റ്റിന്‍ന്റെ സാന്നിധ്യത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ശ്രീമതി.വി. വിഗ്‌നേശ്വരി ഐ. എ. എസ് ന് ചെക്ക് കൈമാറി.ജന്മനാട് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ സങ്കടാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സാധ്യമായ സഹായങ്ങളും ചേര്‍ന്നു നില്‍ക്കലുംമാണ് സംഘടന മുന്നോട്ടു വയ്ക്കുന്നത്.കുവൈറ്റിന്റെ പ്രവാസ ഭൂമികയില്‍ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും, വയനാട്ടിലെ സഹോദരി സഹോദരങ്ങള്‍ക്കൊപ്പം ഐക്യം പങ്കിടുകയാണെന്നും പ്രസിഡന്റ് ഷെറിന്‍ മാത്യു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *