കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്റെ അധ്യക്ഷതയില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ച് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് അംഗങ്ങളായ രേഖ സി , ശ്രീലത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരയ കെ ഗോപി, സന്തോഷ് വി ചാക്കോ, പി ഗീത, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, വിവിധ സഹകരണ സംഘം പ്രസിഡന്റ്മാര്‍, വിവിധ രാഷ്ടീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കള്ളാര്‍ കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ് ശാലിനി പി. കെ. നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *