വനംവകുപ്പിന്റെയും റാണിപുരം വന സംരഷണ സമിതിയുടെയും നേതൃത്വത്തില്‍ പനത്തടി ടൗണില്‍ സഞ്ചരികള്‍ക്കായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു

രാജപുരം:പനത്തടി റാണിപുരം റോഡില്‍ തുടര്‍ച്ചയായി വാഹന അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്റെയും റാണിപുരം വന സംരഷണ സമിതിയുടെയും നേതൃത്വത്തില്‍ പനത്തടി ടൗണില്‍ സഞ്ചരികള്‍ക്കായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.മുന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷതവഹിച്ചു. ബളാം തോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി എ പ്രസിഡന്റ് കെ.എന്‍ വേണു, വനസംരക്ഷണ സമിതി ട്രഷറര്‍ എം.കെ സുരേഷ് , കമ്മിറ്റിയംഗങ്ങളായ എന്‍ മോഹനന്‍, ടിറ്റോ വരകുകാലായില്‍ ,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍ കെ രാഹുല്‍, ഡി വിമല്‍രാജ്, വിഷ്ണു കൃഷ്ണന്‍,ജി എസ് പ്രവീണ്‍ കുമാര്‍, വി വിനീത് ഓട്ടോ തൊഴിലാളി പ്രതിനിധി എ സതീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *