വയനാട് ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാനതലത്തില്‍ ഓണാഘോഷം ഒഴിവാക്കാനുള്ള തീരുമാനം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകാന്‍ ഇടയാക്കുമെന്ന് കണ്ണൂര്‍-കാസര്‍കോട് ജില്ലാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ്അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു

കരിവെള്ളൂര്‍ : വയനാട് ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാനതലത്തില്‍ ഓണാഘോഷം ഒഴിവാക്കാനുള്ള തീരുമാനം വിവിധ മേഖലകളില്‍ പ്രവര്‍ ത്തിക്കുന്ന കലാകാരന്മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകാന്‍ ഇടയാക്കുമെന്ന് കണ്ണൂര്‍-കാസര്‍കോട് ജില്ലാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ചമയം) ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റു ഓണാഘോഷ പരിപാടികളും വേണ്ടെന്നു വയ്ക്കുന്ന സ്ഥിതിയാണുള്ളത്. ആയിരക്കണക്കിനു കലാകാരന്മാരാണ് ഇതു മൂലം പട്ടിണിയിലാകാന്‍ പോകുന്നത്. മഴക്കാലത്ത് തൊഴില്‍ ഇല്ലാതിരിക്കുന്ന കലാകാരന്മാര്‍ക്ക് ഓണാഘോഷമാണ് വരുമാന മാര്‍ഗം. ഓണാഘോഷം വേണ്ടെന്ന തീരുമാനം പുനപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, സാസ്‌കാരിക വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കും. ജില്ലാ പ്രസിഡന്റ് വിജയന്‍ ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിബു മുദ്ര, സെക്രട്ടറി രാജേഷ് ക്രിസ്റ്റല്‍,
ജോയിന്റ് സെക്രട്ടറി റെജി കമ്പല്ലൂര്‍, മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, സെക്രട്ടറി ജോബി നവരസ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *