രണ്ടാഴ്ച മുന്‍പ് വാഹന അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു;

പാലക്കുന്ന് : ഓഗസ്റ്റ് 4ന് പൂച്ചക്കാട്ട് നടന്ന വാഹന അപകടത്തില്‍ പെട്ട് ഗുരുതരമായ പരുക്കേറ്റ് മംഗ്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഉദുമ പള്ളം തെക്കേക്കര ‘ശ്രീലയ’ ത്തില്‍ ടി. കെ. അഭിഷേക് (19) ആണ് മരിച്ചത്. അച്ഛന്‍ :ചെണ്ട ഗോപാലന്‍ (ദുബായ്), അമ്മ:സുജാത. സഹോദരങ്ങള്‍ നിതീഷ് (ദുബായ്), ലയ (ഉദുമ ജി എച്ച്. എസ്. എസ് പത്താം തരം വിദ്യാര്‍ഥിനി). സംസ്‌കാരം കാപ്പില്‍ സമുദായ ശ്മാശനത്തില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *