നീലേശ്വരം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു

നീലേശ്വരം : നീലേശ്വരം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു നഗരസഭാ ചെയര്‍പഴ്‌സണ്‍ ടി. വി ശാന്ത ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും നിര്‍വഹിച്ചു.നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ പി. പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ദാമോദരന്‍ പാലായി, കെ.എന്‍ പത്മനാഭന്‍ നമ്പൂതിരി, എ കെ ലത, ഇ. വി ശ്രീധരന്‍ അങ്കക്കളരി, സുരേന്ദ്രന്‍ കെ കടിഞ്ഞിമൂല, മാസ്റ്റര്‍ മുഹമ്മദ് നാഫി എം വി (വിദ്യാര്‍ത്ഥി കര്‍ഷകന്‍) എന്നീ കര്‍ഷകരെയാണ് ആദരിച്ചത്.നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ വി ഗൗരി, ടി പി ലത, പി ഭാര്‍ഗ്ഗവി, കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, പി ബിന്ദു, നഗരസഭാ സെക്രട്ടറി കെ മനോജ് കുമാര്‍, സി.ഡി. എസ് ചെയര്‍ പേഴ്‌സണ്‍ പി. എം സന്ധ്യ, എന്‍.എസ് സി ബാങ്ക് പ്രസിഡന്റ് അഡ്വ.കെ വി രാജേന്ദ്രന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ കരുവക്കാല്‍ ദാമോദരന്‍, രമേശന്‍ കാര്യങ്കോട്, എറുവാട്ട് മോഹനന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, രാജീവന്‍ പുതുക്കുളം, കെ.വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കൃഷ്ണ വേദിക സ്വാഗതവും അസി. കൃഷി ഓഫീസര്‍ മോളി തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *