ജോയന്‍ ചികിത്സ സഹായത്തിന് ബിരിയാണി ചലഞ്ചിലൂടെ സ്വരൂപ്പിച്ച പതിനാറ് ലക്ഷത്തി പതിമൂവായിരത്തി ഒരുന്നൂറ് രൂപ കൈമാറി

വള്ളിക്കടവ് :കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട മാലോം,വള്ളിക്കടവിലെ ജോയന് വേണ്ടി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് നാടിന്റെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി.വിവിധ മേഖലകളായി തിരിച്ച് നടത്തിയ യോഗങ്ങളും, വാര്‍ഡ് തലത്തില്‍ രൂപീകരിച്ച കമ്മിറ്റികളും,സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രചരണവും, യുവാക്കളും, സ്ത്രീകകളും അടക്കമുള്ള പൊതു സമൂഹീ ഏറ്റെടുത്തതും ബിരിയാണി ചലഞ്ച് വന്‍ വിജയമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.. ഗിരീഷ് വട്ടകാട്ട് ചെയര്‍മാനും, ജോബി കാര്യാവില്‍ ജനറല്‍ കണ്‍വീനറും, വിനോദ് കുമാര്‍ പി ജി ട്രഷററും, ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍ മീഡിയ കോര്‍ഡിനേറ്ററുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.വള്ളിക്കടവ് സെന്റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബിരിയാണി ചലഞ്ചിലൂടെ സ്വരൂപ്പിച്ച 1613100 രൂപ ഗിരീഷ് വട്ടക്കാട്ടും, ജോബി കാര്യവിലും,വിനോദ് കുമാര്‍ പി ജി യും രക്ഷാധികാരി ടി കെ എവുജിനും ചേര്‍ന്ന് ജോയന്‍ ചികിത്സ സഹായ കമ്മിറ്റി കണ്‍വീനര്‍ മാലോം സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് വികാരി ഫാ :ജോസഫ് തൈക്കുന്നുംപുറത്തിന് കൈമാറി. വിദേശത്തും സ്വദേശത്തുമുള്ളവര്‍ വഴി ലഭിച്ച 912098 രൂപ സംഭാവന പൊതു സമൂഹത്തിന്റെ പിന്തുണയുടെ നേര്‍ സാക്ഷ്യമായി..സ്വയം സേവനം ചെയ്യാന്‍ വിവിധ ക്ലബ് കളുടെ അംഗങ്ങളും,കുടുംബശ്രീ, മാതൃവേദി,യുവജന കൂട്ടായ്മകളും രംഗത്ത് എത്തിയതോടെ ചിലവ് കുറച്ച് കൂടുതല്‍ പണം സ്വരൂപിക്കാനും സാധിച്ചു. വിനോദ് കുമാര്‍ പി ജി അവതരിപ്പിച്ചവരവ് ചിലവ് കണക്ക് യോഗം അംഗീകരിച്ചു.യോഗത്തില്‍ ഗിരീഷ് വട്ടകാട്ട് അധ്യക്ഷനായി.ഫാ ജോസഫ് തൈക്കുന്നുംപുറത്ത്, ഷോബി ജോസഫ്,ടി കെ എവുജിന്‍,എന്‍ ഡി വിന്‍സെന്റ്,ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍,പി സി രഘു നാഥന്‍,ജെയിംസ്,ജെസ്സി ടോമി, കെ ഡി മോഹനന്‍,ദിനേശന്‍ നാട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.ജോബി കാര്യവില്‍ സ്വാഗതവും വിനോദ് കുമാര്‍ പി ജി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *