അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള സെക്രട്ടറിയേറ്റ് ധര്‍ണ്ണ ആഗസ്റ്റ് 22ന് ഇരുപത്തി രണ്ടിന് വ്യാഴാഴ്ച വര്‍ക്ക് ഷോപ്പുകള്‍ അടച്ചിടും

കാഞ്ഞങ്ങാട്: കേരളത്തിലെ ഓട്ടോമൊബൈല്‍ റിപ്പയറിങ് മേഖലയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ മരണമണി മുഴക്കിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇവിടേക്ക് വമ്പന്‍ കുത്തുകള്‍ക്ക് വെള്ള പരവതാനി വിരിച്ചിരിക്കുകയാണെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് കേരള കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചെറുകിട ഇടത്തരം വര്‍ക്ക് ഷോപ്പുകളെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുക, ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് മേഖലയെ സംരക്ഷിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപന ലൈസന്‍സ് നിയമം ലഘൂകരി ക്കുക, ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടുന്നതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ഈ ആവശ്യങ്ങളുമായി 22ന് കേരളത്തിലെ മുഴുവന്‍ വര്‍ക്ക് ഷോപ്പുകളും അടച്ചിട്ടുകൊണ്ട് സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വര്‍ക്ഷോപ്പുകളും ആഗസ്റ്റ് 22ന് വ്യാഴാഴ്ച അടച്ചിടുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *