ഓണഘോഷ പരിപാടി ഒഴിവാക്കി, സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

ഇരിയ : വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ ഓണഘോഷ പരിപാടി ഒഴിവാക്കി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഇരിയയിലെ വര്‍ണ്ണം ക്ലബ്ബ് .നിരവധി വര്‍ഷങ്ങളായി തിരുവോണ നാളില്‍ ഇരിയ പാറപ്പെരുതടി വര്‍ണ്ണം ആര്‍ട്ട്‌സ് & സ്‌പോട്‌സ് ക്ലബ്ബ് ഓണഘോഷ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ ആഘോഷം ഒഴിവാക്കി 35500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ തുക ഏറ്റുവാങ്ങി.കേരള ബാങ്ക് അമ്പലത്തറ ബ്രാഞ്ച് മാനേജര്‍ ആര്‍.രാജേഷ്, പൂതങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പ്രേംരാജ്, വര്‍ണ്ണം ക്ലബ്ബ് ഭാരവാഹികളായ സെക്രട്ടറി പവിത്രന്‍ പി, ഖജാന്‍ജി വിനോദ് കുമാര്‍,നാരായണന്‍ കെ കെ,പുരുഷോത്തമന്‍, ബാലന്‍ എ വി എന്നിവരുംസംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *