പനത്തടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബള്‍ബ് ചലഞ്ചിന് തുടക്കമായി

രാജപുരം :യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി വയനാട്ടില്‍ നിര്‍മ്മിച്ചു നല്കുന്ന വീടുകള്‍ക്കുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി പനത്തടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബള്‍ബ് ചലഞ്ചിന് തുടക്കമായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ദേവിക എസ് നായരില്‍ നിന്ന് ബള്‍ബ് സ്വീകരിച്ച് കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ്.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ബളാതോട് ക്ഷീ രോത്പാദകസംഘം പ്രസിഡന്റ് കെ.എന്‍ വിജയകുമാരന്‍ നായര്‍ ആദ്യവില്പന നടത്തി. സംഘം സെക്രട്ടറി സി.എസ് പ്രദീപ്കുമാര്‍ , എസ്. സുജിത്ത്, സന്ദീപ് കോളിച്ചാല്‍ ,സനല്‍ നാരായണന്‍, ശ്രീരാജ് ,അനന്തു ചാമുണ്ടിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *