മാതൃസമിതിയുടെ കീഴില്‍ ആധ്യാത്മിക പഠന ക്ലാസ് തുടങ്ങി

പാലക്കുന്ന് : കരിപ്പോടി പ്രാദേശിക സമിതിയുടെ സഹകരണത്തോടെ പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തില്‍ ആധ്യാത്മിക
പഠന ക്ലാസ്സിന് തുടക്കമായി. കൊപ്പല്‍ ചന്ദ്രശേഖരനാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.സുനീഷ് പൂജാരി നിലവിളക്ക്
കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് പി. കെ. വാസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.സുരേഷ്, ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍, പ്രാദേശിക മാതൃസമിതി പ്രസിഡന്റ് നാരായണികൃഷ്ണന്‍, സെക്രട്ടറി ബിന്ദു ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ കരിപ്പോടി പ്രാദേശിക സമിതി ഓഫീസില്‍ 3.30 മുതല്‍ 5.30 വരെ നടക്കുന്ന പഠന ക്ലാസ്സില്‍ പ്രായഭേദമന്യേ താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *