പാലക്കുന്നില്‍ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിച്ചു പൂര്‍വികരിലൂടെ കൈവന്ന അനുഭവമാണ് വലിയ സമ്പത്ത്-അശോകന്‍ ചരുവില്‍

പാലക്കുന്ന് : ഭൗതികമായ സമ്പത്ത് നമുക്ക് അനിവാര്യമാണെങ്കിലും ഇവിടെ ജീവിച്ചുപോയ തലമുറകളിലെ മനുഷ്യരിലെ മഹാന്മാര ജീവിച്ചു വന്ന നാള്‍വഴികളിലെ പ്രതിസന്ധികളില്‍ അവര്‍ നേടിയെടുത്ത അനുഭവങ്ങളാണ് ഏറ്റവും വലിയ സമ്പത്ത്. മേല്‍ക്കുര എങ്ങിനെ കെട്ടിപ്പടുത്താലും അടിത്തറ ദൃഢമായിത്തന്നെ പണിയണം. ഈ അടിത്തറയുടെ പേരാണ് ജനാധിപത്യ മൂല്യങ്ങള്‍, അല്ലെങ്കില്‍ നവോത്ഥന മൂല്യങ്ങള്‍. നവോത്ഥനത്തിലൂടെ നടന്ന ജനാധിപത്യവല്‍ക്കരണം, സാമൂഹ്യ ജീവിതം ഇവയൊക്കയാണ് നമ്മുടെ പുരോഗതിയുടെ അടിസ്ഥാനമായ കെട്ടുറപ്പ്. ഇതൊക്ക ഇന്നത്തെ കേരളത്തിലെ ജനതയ്ക്ക് നിലനിര്‍ത്താനാവാത്തതാണ് നമ്മുടെ മൂല്യച്യുതിയ്ക്ക് കാരണമെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു.പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയും പാലക്കുന്ന് അംബിക ലൈബ്രറിയും ചേര്‍ന്ന് നടത്തിയ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. കെ. സുധാകരന്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍, കെ.ഇ.എ. ബക്കര്‍, കുഞ്ഞികൃഷ്ണനന്‍ മാങ്ങാടന്‍, രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. ‘കുഞ്ഞികൃഷ്ണന്‍ തയ്യാറാക്കിയ ‘സ്വാമി ആനന്ദതീര്‍ഥന്‍ നിഷേധിയുടെ ആത്മശക്തി’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *