പുല്ലൂര്‍ കേളോത്ത് എക്കാല്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവത്തിനൊരുങ്ങി ദേവപ്രശ്‌ന ചിന്തയും ആഘോഷക്കമ്മിറ്റി രൂപീകരണം നടന്നു

അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്തിന്റെ കീഴിലുളള പുല്ലൂര്‍ കേളോത്ത് എക്കാല്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവത്തിനൊരുങ്ങി.ദേവപ്രശ്‌നചിന്ത നടത്തി മഹോത്സവ തീയ്യതിയും മറ്റും നിശ്ചയിക്കുന്നതിനും മഹോത്സവ നടത്തിപ്പിനായി ആഘോഷകമ്മറ്റി രൂപീകരിക്കുന്നതിനുമുളള വിപുലമായ യോഗം ദേവസ്ഥാന സന്നിധിയില്‍ ചേര്‍ന്നു. സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍ പെരിയ, സി രാജന്‍ പെരിയ, കാട്ടൂര്‍ തമ്പാന്‍ നായര്‍, കെ വി എസ് ബാലന്‍ മാസ്റ്റര്‍, ഗണേശന്‍ അരമങ്ങാനം, വേലായുധന്‍ കൊടവലം, നാരായണന്‍ പള്ളിക്കാപ്പില്‍, കൊട്ടന്‍കുഞ്ഞി അടോട്ട്,ഷാജി എടമുണ്ട,വാര്‍ഡ് മെമ്പര്‍ പ്രീതി തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ സ്വാഗതവും ബാബു കോട്ടപ്പാറ നന്ദിയും പറഞ്ഞു ഭാരവാഹികളായി സി രാജന്‍ പെരിയയെ ചെയര്‍മാനായും കുഞ്ഞിരാമന്‍ കേളോത്തിനെ കണ്‍വീനറായും തെരഞ്ഞെടുത്തു. കൊട്ടന്‍കുഞ്ഞി അടോട്ട്, രാഘവന്‍ പള്ളത്തുങ്കാല്‍, പനക്കാല്‍ കുഞ്ഞിക്കണ്ണന്‍, ശശി തോക്കാന്‍ കേളോത്ത്,വി ബാലന്‍ കേളോത്ത് എന്നിവരെ വര്‍ക്കിംഗ് ചെയര്‍മാന്മാരായി തെരഞ്ഞെടുത്തു. രവി മഡിയന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. 2025 മാര്‍ച്ച് 9,10,11,12,13, തീയ്യതികളിലാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *