പാലക്കുന്നില്‍ ശ്രീ നാരായണഗുരു ജയന്തിദിനം ആഘോഷിച്ചു

പാലക്കുന്ന് വിദ്യാഭ്യാസ സമിതിയുടെ ശ്രീനാരായണഗുരു ജയന്തി ദിനാഘോഷം സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ. ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ 170-ആം ജന്മദിനം ആഘോഷിച്ചു. അംബിക ഓഡിറ്റോറിയത്തില്‍ സുനീഷ് പൂജാരിയും കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അംബിക ആര്‍ട്ട്‌സ് കോളേജ് കുട്ടികളുടെ കലാ പരിപാടികള്‍, ജില്ലാതല നാടന്‍പാട്ട്, സാഹിത്യരചന, കൈകൊട്ടിക്കൊളി മത്സരങ്ങള്‍ നടന്നു. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ അധ്യക്ഷനായി. ഡോ. വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി.

സിനിമ നടന്‍ പി. പി. കുഞ്ഞികൃഷ്ണന്‍, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, അംബിക പരിപാലന സമിതി പ്രസിഡന്റ് ടി. കണ്ണന്‍, ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, അംബിക ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ വി.പ്രേമലത, വിദ്യാഭ്യാസ ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ല അഡീഷണന്‍ എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാര ജേതാവ് കെ.വി. കുമാരന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വീശിഷ്ടാഗംത്വം ലഭിച്ച കെ. എ. ഗഫൂര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി. വി. മധുസൂദനന്‍, പോലിസ് മെഡല്‍ ജേതാവ് കെ.എ.പി. സബ് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന്‍ കൊക്കാല്‍, സിവില്‍ സര്‍വീസ് പരീക്ഷ റാങ്ക് നേടിയ രാഹുല്‍ രാഘവന്‍, അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് മാരത്തോണ്‍ വെങ്കല മെഡല്‍ നേടിയ ചന്ദ്രന്‍ പാക്കം എന്നിവരെ ആദരിച്ചു. മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് അംബിക ഇംഗിഷ് മീഡിയം സ്‌കൂള്‍, അംബിക കോളേജ് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപ എം. എല്‍. എ. യ്ക്ക് കൈമാറി. വിവിധ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *