ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു. ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണവും നടത്തി. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി ജില്ലാ ട്രഷറര്‍ എം കെ മാധവന്‍ നായര്‍, ബ്ലോക്ക് ഭാരവാഹികളായ എം യു തോമസ്സ്, പി.എ ആലി, എ കെ ജെയിംസ്, വി കെ ബാലകൃഷ്ണന്‍, സജി പ്ലാച്ചേരിപ്പുറത്ത്, ടി ജി രാധാകൃഷ്ണന്‍ നായര്‍, സജി മണ്ണൂര്‍, സുരേഷ് കൂക്കള്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *