മര്‍ച്ചന്റ് നേവിയിലെ നവാഗതരായ ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ അവസരം; ഡി. ജി. സര്‍ക്കുലര്‍ ഇറക്കി: സൈലേര്‍സ് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്

പാലക്കുന്ന് /കാസറകോട് മര്‍ച്ചന്റ് നേവി കപ്പലുകളില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും അതിനായി പരിശീലനം നേടുന്നവര്‍ക്കും സൈലേഴ്‌സ് സൊസൈറ്റി 22ന് നടത്തുന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവസരം. പ്രത്യേക ഉപാധികളൊന്നുമില്ലാതെ കാഡറ്റുമാര്‍ക്കും റേറ്റിംഗ് വിഭാഗത്തില്‍ പെടുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്‌ന്റെ അറിയിപ്പില്‍ പറയുന്നു. ‘വെല്‍നസ് അറ്റ് സീ ഫോര്‍ കാഡറ്റ് ആന്‍ഡ് റേറ്റിംഗ് കോണ്‍ഫറന്‍സ്’ (Wellness at sea for cadet and rating conference) എന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത് യു. കെ. യിലെ സതാംപ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യന്‍ ഘടകമാണ്. കപ്പല്‍ ജോലിയിലെ മാനസിക സമ്മര്‍ദ്ദം, ആരോഗ്യപരിരക്ഷ, ജോലിയുമായി ബന്ധപ്പെട്ട പ്രയോഗിക വിവരങ്ങള്‍, ജോലിക്കിടെ ഉണ്ടാകുന്ന വിഷമതകള്‍, വിരസത, അനുവര്‍ത്തിക്കേണ്ട സുഹൃത്ത് ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംവദിക്കാന്‍ അവസരമൊരുക്കുന്ന കോണ്‍ഫെറന്‍സാണിത്. മരിടൈം പരിശീലന
കേന്ദ്രങ്ങളില്‍ നിലവില്‍ കോഴ്‌സുകള്‍ ചെയ്യുന്നവരും പങ്കെടുക്കണമെന്ന് ഡി. ജി. യുടെ സര്‍ക്കുലറില്‍ അറിയിക്കുന്നു.
താല്പര്യമുള്ളവര്‍
https://event.frontm.ai/SailorsSociety/WellnessatSea
എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ :7358702482.
പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
ഓണ്‍ലൈന്‍ ക്ലാസ്സിന്റെ തുടര്‍ച്ചയായി, നിലവില്‍ കപ്പലില്‍ ജോലിയിലുള്ളവരുടെ ഭാര്യമാര്‍ക്കും അവധിയില്‍ നാട്ടിലുള്ളവര്‍ക്കും സൈലേഴ്‌സ് സൊസൈറ്റി നവംബര്‍ 6 ന് പ്രത്യേക ബോധവത്ക്കരണ ക്ലാസ്സ് നടത്തുമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് അധികൃതര്‍ അറിയിച്ചു. വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *