വയനാട് ദുരന്ത ഭൂമിയില്‍ യാതന അനുഭവിക്കുന്നവരെയും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും സാന്ത്വനമേകാന്‍ ഏകദിന ചിത്രകലാ ക്യാമ്പ്’ചുരം’വിദ്യാനഗര്‍ അസാപ്പ് സ്‌കില്‍ പാര്‍ക്കില്‍ നടന്നു

കാസറഗോഡ്: വയനാട് ദുരന്ത ഭൂമിയില്‍ യാതന അനുഭവിക്കുന്നവരെയും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും സാന്ത്വനമേകാന്‍ ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും,ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെയും സഹകരണത്തോടെ ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ – കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് ‘ചുരം’ വിദ്യാനഗര്‍ അസാപ്പ് സ്‌കില്‍ പാര്‍ക്കില്‍ നടന്നു.ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന ക്യാമ്പ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ ചിത്രകാരന്മാരുടെ വയനാട്ടില്‍ ദുരിതമനുഭവിക്കുന്ന സഹജീവികളോടുള്ള കരുതല്‍ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായിരുന്നു. ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂര്‍വിശിഷ്ടാതിഥി ആയി. ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി പ്രസിഡന്റ് സി. എല്‍. അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വില്പനയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വഹിച്ചു.സന്തോഷ് പള്ളിക്കര വരച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെയും ജില്ലാകളക്ടറു ടേയും ഛായാചിത്രം ചടങ്ങില്‍ സമ്മാനിച്ചു.ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി അഡീഷണല്‍ സെക്രട്ടറി എം.എം. നൗഷാദ് ചിത്രം ഏറ്റുവാങ്ങി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍,ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, ജലീല്‍ മുഹമ്മദ്, മഹമ്മൂദ് ഇബ്രാഹിം,ഷാഫി നെല്ലിക്കുന്ന്,ഷെരീഫ് കാപ്പില്‍,ബാലന്‍ സൗത്ത് എന്നിവര്‍ സംസാരിച്ചു.ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിനോദ് ശില്പി സ്വാഗതവും, പ്രസിഡണ്ട് നാരായണന്‍ രേഖിത നന്ദിയും പറഞ്ഞു35 കലാകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. CMDRF ലേക്ക് തുക സംഭാവന നല്‍കി ചിത്രങ്ങള്‍ വാങ്ങാന്‍ താല്പര്യമുള്ളവരുടെ ആശയങ്ങള്‍ക്കനുസരിച്ചു പെയിന്റിംഗ് ചെയ്തു ക്യാമ്പില്‍ വില്‍പ്പന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *