കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി രൂപികരണം ഒടയംചാല്‍ വ്യാപരഭവനില്‍ ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

ഒടയംചാല്‍: ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നാലു പതിറ്റാണ്ടിലധികമായി കേരള വ്യാപാരി വ്യവസായി ഏകേപനസമിതി പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് അവഗണന മാത്രമാണ് ചെറു കിട വ്യാപാരികള്‍ നേരിടുന്നത്. ഈ സാഹചര്യത്തില്‍ അതിശക്തമായ വോട്ട് ബാങ്കിന്റെ പിന്‍ബലമുള്ള വ്യാപാരി സമൂഹം രാഷ്ട്രീയ രംഗത്തെ സ്വാധീന ശക്തി യായി മാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ എന്നും കണ്ണടക്കുന്ന അവസ്ഥ മാറാനും കച്ചവടക്കാരുടെ ശബ്ദം നിയമനിര്‍മാണ സഭകളില്‍ ഉയരാനും വ്യാപരികളില്‍ നിന്ന് പ്രതിനിധികള്‍ ഉണ്ടാകേണ്ടതുണ്ട്. ഇതിന്റെ മുന്നോടിയായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നു.കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍, ഉദുമ, മഞ്ചേശ്വരം എന്നീ അഞ്ചു നിയോജകമണ്ഡലങ്ങളിലും കമ്മിറ്റി കള്‍ക്ക് രൂപം കൊടുക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയമസഭ നിയോജകമണ്ഡലം കണ്‍വെന്‍ഷനും കമ്മറ്റി രൂപീകരണവും ഇന്ന് രാവിലെ 11 മണിക്ക് ഒടയംചാല്‍ വ്യാപാരഭവനില്‍ നടന്നു. രൂപീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.ഹംസ പാലക്കി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗവും ഒടയംചാല്‍ യൂണിറ്റ് പ്രസിഡണ്ടുമായ ഷിനോജ് ചാക്കോ, സെക്രട്ടറിമാരായ സി.കെ.ആസിഫ്, കെ.വി.ദാമോദരന്‍, വി. കെ.ഉണ്ണികൃഷണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.അഷറഫ്, വിജയന്‍.കെ.പി, തോമസ് ചെറിയാന്‍, സുനില്‍കുമാര്‍ പി.എന്‍, മഹേഷ്.പി, മുഹമ്മദ് ഹാഷിഫ് പി തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ ജന.സെക്രട്ടറി കെ.ജെ. സജി സ്വാഗതവും യൂത്ത് വിംഗ് ജില്ലാ ജന.സെക്രട്ടറി കെ.കെ.അബ്ദുള്‍ മുനീര്‍ നന്ദിയും പറഞ്ഞു.നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ : സി.ഹംസ പാലക്കി (പ്രസിഡന്റ്), ആസിഫ്.സി.കെ (ജനറല്‍ സെക്രട്ടറി) വി.കെ.ഉണ്ണികൃഷണന്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *