വിദ്യാര്‍ഥികള്‍ സൗഹൃദകണ്ണിയില്‍ കോര്‍ത്ത മുത്തുമാലകളായി മാറണം അഡിഷണല്‍ ജില്ലാ ജഡ്ജും ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ലീഗല്‍ സര്‍വ്വിസസ് കമ്മിറ്റി ചെയര്‍മാനുമായ സുരേഷ് പി എം

കാഞ്ഞങ്ങാട്: സ്‌കൂളില്‍ചേരിതിരിഞ്ഞു അടിയുണ്ടേക്കേണ്ടവരല്ല മറിച്ചു സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തികളാകാന്‍ പഠിച്ചു മിടുക്കരായി സൗഹൃദ കണ്ണിയില്‍ കോര്‍ത്ത മുത്തുമാലകളായി മാറേണ്ടവരാണ് വിദ്യാര്‍ഥികള്‍ എന്ന് അഡിഷണല്‍ ജില്ലാ ജഡ്ജും ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ലീഗല്‍ സര്‍വ്വിസസ് കമ്മിറ്റി ചെയര്‍മാനുമായ സുരേഷ് പി എം പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആന്റി രാഗിങ്ങ് ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിപിടിയില്‍ ആവേശത്തിന് ചാടിപ്പുറപ്പെട്ടാല്‍ ചെന്നെത്തുന്നത് തലയൂരാനാകാത്ത കേസുകളിലേക്കാണെന്നും അത് ശോഭനമായ ഭാവി ജീവിതം തന്നെ ഇല്ലാതാക്കാന്‍ ഇടയാക്കുമെന്നും വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.അഡ്വക്കേറ്റ് എന്‍ കെ മനോജ് കുമാര്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഏ വി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗല്‍ സര്‍വ്വിസസ് കമ്മിറ്റി സെക്രട്ടറി പി വി മോഹനന്‍, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് രഞ്ജിരാജ് വി വി, പ്രധാനധ്യാപകന്‍ രാജേഷ് എം. പി.എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എന്‍ സാദാശിവന്‍ സ്വാഗതവും പാരാ ലീഗല്‍ വളന്റിയര്‍ ബിന്ദു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *