പാക്യാരയിലെ ഷാലിമാര്‍ അബ്ദുള്ള നിര്യാതനായി

പാലക്കുന്ന് : പാക്യാരയിലെ ഷാലിമാര്‍ അബ്ദുള്ള (76) നിര്യാതനായി. കോട്ടിക്കുളം മുസ്ലിം ജമാഅത്തിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു.
മുംബൈ മലബാര്‍ഹില്‍ ഷാലിമാര്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ മ്യൂസിക്ക് ചാനല്‍ കൈകാര്യം ചെയ്തിരുന്നു. നാട്ടില്‍ നിന്ന് മുന്‍കാലങ്ങളില്‍ ഗള്‍ഫിലേക്ക് ജോലി തേടി പോകുന്നവര്‍ക്ക് ബോംബെയില്‍ ഇടത്താവളം നല്‍കിയിരുന്ന അബ്ദുല്ല അവര്‍ക്ക് ഷാലിമാറില്‍ താല്‍ക്കാലിക ജോലി തരപ്പെടുത്തികൊടുത്തിരുന്നു. അതുവഴിയാണ് ഷാലിമാര്‍ അബ്ദുല്ല എന്ന പേരില്‍ അറിയപ്പെട്ടത്.ഭാര്യ ഹലീമ. മക്കള്‍ :നൗഷാദ്, ഷെറീഫ്, സഫിയ, സീനത്ത്. മരുമക്കള്‍ :മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഗനി, സൈനബ, മറിയംബി.

Leave a Reply

Your email address will not be published. Required fields are marked *