ഹജ്ജ് അപേക്ഷകര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കും

കാസറഗോഡ്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ജില്ലയില്‍ വിപുലമായ സൗകര്യങ്ങളോരുക്കുമെന്നും തീര്‍ത്ഥാടത്തിനുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാക്കി ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറും നിലേശ്വരം മുനിസിപ്പല്‍ വെസ് ചെയര്‍മാനുമായ പി പി മുഹമ്മദ് റാഫി. 2025 വര്‍ഷത്തെ കാസറഗോഡ് ജില്ലയിലെ ഓണ്‍ലൈന്‍ അപേക്ഷാ കേന്ദ്രങ്ങളുടെ ജില്ലാതല ഉല്‍ഘാടനം തളങ്കര മാലിക് ദിനാര്‍ അക്കാദമിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍ മുഹമ്മദ് സലീം.കെ.എ അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരായ സൈനുദ്ദീന്‍ .എന്‍. പി, അമാനുല്ല.എന്‍.കെ, സിറാജുദ്ദീന്‍ .ടി.കെ, സി.ഹമീദ് ഹാജി, സി.അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍, കെ.എം കുഞ്ഞി, ഇ.കെ.മുഹമ്മദ് അസ്ലം, സഫിയാബി എന്നിവര്‍ സംബന്ധിച്ചു. ജില്ലയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകര്‍ക്ക് സഹായത്തിനും നിയമവശങ്ങളുടെ അറിവിലേക്കുമായി ജില്ലാ ട്രൈനിങ്ങ് ഓര്‍ഗനൈസര്‍ മുഹമ്മദ് സലീം കെ എ (9446736276, 8089040755), വിവിധ മണ്ഡലങ്ങളിലെ ഹജ്ജ് ട്രൈനര്‍മാരായ മഞ്ചേശ്വരം: സി അബ്ദുല്‍ ഖാദര്‍ (8137821753),മുഹമ്മദ് പി.എം (9895500073), ആയിഷത്ത് താഹിറ (9995335821), കാസറഗോഡ്: അമാനുല്ല എന്‍ കെ (9446111188), സിറാജുദ്ദീന്‍ ടി കെ (9447361652), അബ്ദുല്‍ ഖാദര്‍ തെക്കില്‍ (9895129452), അബ്ദുല്‍ സത്താര്‍ ടി എ (9061455035), ഉദുമ: ഹമീദ് ഹാജി സി (9447285759), സഫിയാബി കെ എം (9495985759), കാഞ്ഞങ്ങാട്:സൈനുദ്ദീന്‍ എന്‍ പി (9446640644), ഷൗക്കത്തലി ടി (9497603282), തൃക്കരിപ്പൂര്‍: മുസ്തഫ ടി കെ പി (9497138738)
കെ മുഹമ്മദ് കുഞ്ഞി (9447878406), മുഹമ്മദ് അസ്ലം ഇ കെ (9961501702), കുഞ്ഞഹമ്മദ് എ പി പി (9400460404)ഡോ. റഊഫ് എ ജി കെ (9526596470), അയിഷാബി എം (9961411951), നൂര്‍ജഹാന്‍ (8089132258), അബ്ദുല്‍ റസാഖ് പി (9495345566), ഷബീന എം (9605202222) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ഹജ്ജ് അപേക്ഷ ഓണ്‍ലൈനായി സപ്തംബര്‍ 9 വരെ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *