ഗോവയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഗോവ: ഗോവയില്‍ സുഹൃത്തുക്കളുമായി കടലില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. പള്ളുരുത്തി സ്വദേശി അഫ്താബ്(24) ആണ് മരിച്ചത്.മൂന്ന് പേര്‍ ആണ് തിരയില്‍ പെട്ടത്. പെട്ടെന്ന്തന്നെ മൂവരെയും കരയ്ക്ക് എത്തിച്ചെങ്കിലും അഫ്താബ് മരിച്ചിരുന്നു. ഗോവയില്‍ സുഹൃത്തുക്കളടങ്ങുന്ന ഏഴംഗ സംഘം ആണ് പോയത്. അപ്പോഴാണ് ദാരുണ സംഭവമുണ്ടായത്. അഫ്താബിന്റെ ബന്ധുക്കള്‍ ഗോവയ്ക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഗോവയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *