വീണ്ടും മെഡല്‍ നേട്ടവുമായി വെള്ളിക്കോത്ത് തായ്‌ക്വോണ്‍ഡോ അക്കാദമിയിലെ കുട്ടികള്‍

ജൂനിയര്‍ നാഷണല്‍ തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേട്ടവുമായി കെ. ഭാഗ്യലക്ഷ്മിയാണ് കേരളത്തിനുവേണ്ടി മെഡല്‍ നേടി അഭിമാന താരമായി മാറിയത്.ഓഗസ്റ്റ് 17 മുതല്‍ 20 വരെ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ വച്ച് നടന്ന 41ാം മത് ദേശീയ തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ബ്രൗണ്‍സ്‌മെഡല്‍ നേടി ജില്ലയുടെ അഭിമാനമായി മാറി കൊവ്വല്‍ തോയമ്മല്‍ സ്വദേശി കെ. ഭാഗ്യലക്ഷ്മി. പെണ്‍കുട്ടികളുടെ അണ്ടര്‍ 44 കിലോ ഗ്രാം വിഭാഗത്തിലാണ് ഭാഗ്യ ലക്ഷ്മി മത്സരിച്ചത്. വെള്ളിക്കോത്ത് തായ്‌ക്വോണ്‍ ഡോ അക്കാദമിയിലെ മാസ്റ്റര്‍ വി.വി മധുവിന്റെ കീഴിലാണ് പരിശീലിച്ച് വരുന്നത്. ജി. എച്ച്. എസ്. എസ് ബല്ലാ ഈസ്റ്റിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഭാഗ്യലക്ഷ്മി. കവ്വായി തോയമ്മലിലെ കെ. ഭാസ്‌കരന്റെയും കെ. പുഷ്പയുടെയും മകളാണ്. ഇത് അഞ്ചാം തവണയാണ് കേരളത്തിനു വേണ്ടി മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിനുവേണ്ടി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വെള്ളിക്കോത്ത് തായ്‌ക്വോണ്‍ഡോ അക്കാദമിയിലെ കുട്ടികള്‍ ഇത്തരത്തില്‍ അഭിമാന നേട്ടം കൈവരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അക്കാദമി ഡയറക്ടറും കോച്ചു മായ വി. വി.മധു പറഞ്ഞു. അഭിമാന നേട്ടം നേടി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി ഇറങ്ങിയ ഭാഗ്യലക്ഷ്മിക്ക് വെള്ളിക്കോത്ത് തായ്‌ക്വോണ്‍ ഡോ അക്കാദമി രക്ഷാകര്‍ത്ത് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. ഭാഗ്യലക്ഷ്മിയെ ബൊക്കെ നല്‍കിയും ഹരമാണിയിച്ചും പൊന്നാടയണിയിച്ചും സ്വീകരിച്ചു. കൂട്ടായ്മ പ്രസിഡന്റ് ബാബു വെള്ളിക്കോത്ത്, സെക്രട്ടറി ടി. വി.ദേവി ദാസ്, ട്രഷറര്‍ എം. രവിന്ദ്രന്‍, ഗീരിഷ് പി. വി, രാജേഷ് കിഴക്കേ വെള്ളിക്കോത്ത്, സതീശന്‍. സി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *