രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം :ഫൊന്‍ടിയേഴ്‌സ് ഇന്‍ ബയോളജിക്കല്‍ ആന്‍ഡ് ഐപിആര്‍ എന്ന വിഷയത്തില്‍ കേരള ശാസ്ത്രഅക്കാദമി, മൈക്രോബയോളജി ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് രാജപുരം സെന്റ് പയസ് ടെന്‍ത് കോള ജില്‍ ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കേരള ശാസ്ത്ര അക്കാദമി പ്രസിഡന്റും കേരള ബയോടെക്‌നോളജി കമ്മിഷന്‍ അഡൈ്വസറുമായ പ്രഫ.ജി.എം.നായര്‍ ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. മൈക്രോ ബയോളജി സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രഫ.ഡോ.എ. എം.ദേശ്മുഖ്, മൈക്രോ ബയോ ളജി വിഭാഗം തലവന്‍ ഡോ.എന്‍. വി.വിനോദ്, ലൈഫ് സയന്‍സ് ആന്‍ഡ് കംപ്യുട്ടേഷനല്‍ ബയോ ളജി വിഭാഗം തലവന്‍ ഡോ.ഷിജു ജേക്കബ്, സെന്റ് പയസ് കോളേജ് മൈക്രോ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഡോ സിനോഷ് സ്‌കറിയാച്ചന്‍, പ്രഫ ആര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. ഡോ എ ജി പാണ്ടു രംഗന്‍, പ്രഫ രാജേന്ദ്ര പിലാങ്കട്ട, ഡോ ശ്രീജിത്ത് പി പണിക്കര്‍, ഡോ ജാസ്മിന്‍ എം ഷാ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. വിദ്യാര്‍ഥികളില്‍ ശാസ്ത്ര നൈപുണികത വളര്‍ത്തുക എന്നതായിരുന്നു ഈ സെമിനാറിന്റെ ഉത്തമ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *