ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും മെഡിക്കല്‍ കട്ടിലും കൈമാറി

പള്ളിക്കര :പള്ളിക്കര കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും, മെഡിക്കല്‍ കട്ടിലും കൈമാറി.പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ സി എച്ച് കുഞ്ഞമ്പു എം. എല്‍. എ. യാണിത് കൈമാറിയത്. ബാങ്ക് പ്രസിഡണ്ട് കെ. രവിവര്‍മ്മന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഹസീന ടീച്ചര്‍, സെക്രട്ടറി പുഷ്‌കരാക്ഷന്‍, ഡയറക്ടര്‍മാരായ ടി സുധാകരന്‍, ദാമോദരന്‍, പ്രഭാകരന്‍ , അനില, കുഞ്ഞാമദ്, നിഖില, ബിആര്‍ഡിസി എം.ഡി ഷിജിന്‍ പറമ്പത്ത്, എം.എ. ലത്തീഫ് , വി രാജേന്ദ്രന്‍, എ കുമാരന്‍, വിനോദ് കുമാര്‍ പനയാല്‍ എന്നിവര്‍ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *