വനിതാ കൂട്ടായ്മ നിര്‍മിച്ച ആദ്യ നെറ്റിപട്ടം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു

പാലക്കുന്ന് : വനിതകളുടെ ശ്രമഫലമായി നിര്‍മിച്ച ആകര്‍ഷകമായ നെറ്റിപട്ടം അവര്‍ പാലക്കുന്നമ്മയുടെ സന്നിധിയില്‍ സമര്‍പ്പിച്ചു. കേരളത്തിലെ ഉത്സവങ്ങളില്‍ ഗജകേസരികളെ അലങ്കരിക്കാനാണ് നെറ്റിപ്പട്ടങ്ങള്‍ ഉപയോഗിക്കുന്നത്. അതിനായി രൂപം കൊണ്ട’ടീം നെറ്റിപ്പട്ട’ നിര്‍മാണ പരിശീലനകളരി മേല്‍പ്പറമ്പ് നടക്കാലിലെ ആശ സുമേഷിന്റെ നേതൃത്വത്തില്‍ പത്തോളം വനിതകളുടെ പങ്കാളിത്തത്തോടെ’ ടീം നെറ്റിപ്പട്ടം കൂട്ടായ്മ’ എന്ന് പേരിട്ട ഗ്രൂപ്പ് നിലവില്‍ വന്നു. അവര്‍ ആദ്യമായി നിര്‍മിച്ച നെറ്റിപ്പട്ടമാണ് ചിങ്ങതുടക്കത്തില്‍ ക്ഷേത്ര ഭണ്ഡാര വീട്ടില്‍ ആചാരസ്ഥാനികരുടെയും ഭാരവാഹികളുടെയും ഭക്തന്മാരുടെയും സാന്നിധ്യത്തില്‍ സമര്‍പ്പിച്ചത്. ശൈലജ രാമകൃഷ്ണന്‍ കൊക്കാല്‍, വിജിഷ ദുര്‍ഗപ്രസാദ് പാലക്കുന്ന്, അനിത ഉദുമ, സവിത രവി അടക്കത്തുവയല്‍, സജിന സുധാകരന്‍ കൊക്കാല്‍, സൗമ്യ ഉണ്ണി വെടിക്കുന്ന് , പ്രീത നാരായണന്‍ പെരിയവളപ്പ് ,സതി ദിവാകരന്‍ കരിപ്പോടി എന്നിവരുടെ ഈ കൂട്ടായ്മ സ്വയം തൊഴില്‍ എന്ന രീതിയില്‍ ചെറിയൊരു വരുമാനം ലക്ഷ്യമിട്ട് നെറ്റിപ്പട്ട നിര്‍മാണം തുടര്‍ന്ന് നടത്താനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *