കേളോത്തെ പാടശേഖരം കൃഷിയോഗ്യമാക്കുക, ദേശീയപാത റോഡ് നിര്‍മ്മാണത്തിനായി മണ്ണിട്ട് നികത്തിയ പാടം കൃഷിയോഗ്യമാക്കുക കര്‍ഷകസംഘം ചാലിങ്കാല്‍ വില്ലേജ് കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്: കര്‍ഷകസംഘം ചാലിങ്കാല്‍ വില്ലേജ് കണ്‍വെന്‍ഷന്‍ നടന്നു. കേളോത്ത് പാടശേഖരം കൃഷി യോഗ്യമാക്കണമെന്നും ദേശീയപാത റോഡ് നിര്‍മ്മാണത്തിനായി മണ്ണിട്ട് നികത്തിയ പാടം കൃഷിയോഗ്യമാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ. വി.സുരേന്ദ്രന്‍ സംസാരിച്ചു.വില്ലേജ് സെക്രട്ടറി പി. ശശി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *