ഉദുമ : കാസര്‍ഗോഡ് ജില്ലയില്‍ 31ന് നടക്കുന്ന 44-മത് കേരള സ്റ്റേറ്റ് സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീമിനെ ഉദുമ സ്വദേശി കെ. അതുല്‍കൃഷ്ണ നയിക്കും. കളനാട് സ്വദേശിയായ കൃഷ്ണന്റെയും അജിതയുടെയും മകനാണ്. ഉദുമ ജി എച്ച് എസ് എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇതേ സ്കൂളിലെ പത്താം തരത്തിലെ കെ. ശ്രാവണ്‍, ഒമ്പതിലെ ടി. ആരുഷ് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.