നീലേശ്വരം പൈനി തറവാട്ടില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി

നീലേശ്വരം :പടിഞ്ഞാറ്റം കൊഴുവല്‍ പൈനി തറവാട്ടില്‍ ഇതാദ്യമായി നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തിനിര്‍ഭരമായ തുടക്കം.
പട്ടളം മണികണ്ഠന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ആചാര്യവരണത്തിന് ശേഷം യജ്ഞശാലയില്‍ യജ്ഞാചാര്യന്‍, തറവാട് കാരണവര്‍ പൈനി ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ദീപ പ്രോജ്വലനം നടത്തി. ഭാഗവത മാഹാത്മ്യ വര്‍ണനയോടെ യജ്ഞം തുടങ്ങി. ശനിയാഴ്ച മുതല്‍ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ വൈകിട്ട് ആറര വരെയാണ് യജ്ഞം.

യജ്ഞശാലയില്‍ രാവിലെ 6 മുതല്‍ ഗണപതി ഹോമം, സഹസ്രനാമജപം, സമൂഹ പ്രാര്‍ഥന, കീര്‍ത്തനം, ധ്യാനശ്ലോകങ്ങള്‍, ഭാഗവത പാരായണം, പ്രഭാഷണം എന്നിവയുണ്ടാകും. വൈകിട്ട് വിശേഷാല്‍ ദീപാരാധനയും തുടര്‍ന്ന് യജ്ഞാചാര്യന്റെ പ്രഭാഷണവും. ശനിയാഴ്ച കുന്തീസ്തുതി, ഭീഷ്മസ്തുതി, വരാഹ പ്രാദുര്‍ ഭാവം, 19 നു ഭദ്രകാളി പ്രാദുര്‍ഭാവം, 20 നു നരസിംഹാവതാരം, 21 നു ശ്രീകൃഷ്ണാവതാരം, 22 നു രുഗ്മിണീസ്വയംവരം, 23 നു കുചേലോപാഖ്യാനം, സന്താനഗോപാലം, ഉദ്ധവോപദേശം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്തു വിശദീകരിക്കും. രുഗ്മിണീ സ്വയംവര ദിവസമായ 22 നു രുഗ്മിണീസ്വയംവര ഘോഷയാത്രയുണ്ടാകും. സമാപനദിവസമായ 24 നു രാവിലെ എട്ടരയ്ക്ക് സരസ്വതീസൂക്തം. ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദവിതരണത്തോടെ യജ്ഞം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *