പൊതു കമ്പോളത്തില്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും; എഡിഎമ്മിന്റെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തി

പൊതു കമ്പോളത്തില്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കി എഡിഎമ്മിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കുമ്പള പട്ടണങ്ങളില്‍ വിവിധ കടകളില്‍ പരിശോധന നടത്തി. 31 കടകളില്‍ നടത്തിയ പരിശോധനയില്‍ 10 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വിലനിലവാര പട്ടിക കൃത്യമായി സൂക്ഷിക്കാത്ത കടകള്‍ക്ക് പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി. അഖില്‍, ജില്ലാ സപ്ലൈഓഫീസര്‍ കെ എന്‍ ബിന്ദു താലൂക്ക് സപ്ലൈ ഓഫീസര്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംയുക്ത പരിശോധനയില്‍ പങ്കെടുത്തു കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ ബി കൃഷ്ണനായിക് ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പി. മന്‍സൂര്‍ അളവ് തൂക്ക നിയന്ത്രണ വിഭാഗം ഇന്‍സ്‌പെക്ടര്‍ രതീഷ് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പ്രഭാകരന്‍, പ്രദീപ്, ദിലീപ് പ്രഭ എന്നിവരും സംയുക്തപരിശോധനയില്‍ പങ്കെടുത്തു.ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന തുടരും.

Leave a Reply

Your email address will not be published. Required fields are marked *