ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ശ്രീ ഗോപാലകൃഷ്ണ സന്നിധിയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി മഹോത്സവം ഓഗസ്റ്റ് 26 ന്

രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ശ്രീ ഗോപാലകൃഷ്ണ സന്നിധിയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി മഹോത്സവം ഓഗസ്റ്റ് 26 ന് തിങ്കളാഴ്ച (1200 ചിങ്ങം 10) ബ്രഹ്മശ്രീ ഇരിവല്‍ കൃഷ്ണദാസ് തന്ത്രികളുടെ മഹനീയ കാര്‍മ്മികത്വത്തില്‍ നടക്കും. രാവിലെ 5 മണിക്ക് നട തുറക്കല്‍,6 മണിക്ക് അഭിഷേകം, 7 മണിക്ക് ഗണപതി ഹോമം, 10 മണി മുതല്‍ സമൂഹ പാല്‍പ്പായസ പൊങ്കാല വിഭവ സമര്‍പ്പണം,
11.30 ന് പാലഭിഷേകം12.30 ന് മഹാപൂജ,1 മണിക്ക് ഭഗവാന്റെ പിറന്നാള്‍ സദ്യ,വൈകുന്നേരം 6 മണിക്ക് നടതുറക്കല്‍, 7.30 ന് ഭജന നാമസങ്കിര്‍ത്തനം, രാത്രി 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം .

Leave a Reply

Your email address will not be published. Required fields are marked *