ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട എം സി റോഡില്‍ പന്തളം കുളനടയില്‍ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാത്രി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എമറാള്‍ഡ് ബസാണ് അപകടത്തില്‍പ്പെട്ടത്.ബസിന് ഉള്ളിലേക്ക് ലോറി ഇടിച്ച് കയറിയ നിലയിലാണ്. അപകടത്തില്‍ രണ്ട് വാഹനങ്ങളുടെയും ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിക്കിടന്ന ഡ്രൈവര്‍മാരെ ഒന്നരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ 14 പേര്‍ ബസ് യാത്രക്കാരാണ്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്ന് സംശയിക്കുന്നു. ബസില്‍ 45 ഓളം പെര്‍ ഉണ്ടായിരുന്നു. അവരെ രക്ഷപ്പെടുത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിനെ തുടര്‍ന്ന് എംസി റോഡില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *