പാലക്കുന്ന് ഭരണിയ്ക്ക് ആറാട്ടുകടവില്‍ നിന്ന് തിരുമുല്‍ കാഴ്ച നാട്ടുയോഗം ചേര്‍ന്നു

പാലക്കുന്ന് : അടുത്ത വര്‍ഷം ഫെബ്രുവരി 27ന് നടക്കുന്ന പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവ ആയിരത്തിരി ഉത്സവത്തിന് തിരുമുല്‍കാഴ്ച സമര്‍പ്പണം നടത്താന്‍ എരോല്‍ ആറാട്ടുകടവ് പ്രദേശ് നാട്ടുയോഗം കമ്മിറ്റി രൂപീകരിച്ചു. 10 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ നിന്ന് തിരുമുല്‍ കാഴ്ച ഘോഷയാത്ര നടത്തുന്നത്. താഴത്ത് വളപ്പ് തറവാട്ടില്‍ ചേര്‍ന്ന യോഗം വാര്‍ഡ് അംഗം സിന്ധു ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. എരോല്‍ ആറാട്ടുകടവ് പ്രാദേശിക സമിതി പ്രസിഡന്റ് ബാലന്‍ ബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശിധരന്‍ കട്ടയില്‍, പി. ഭാസ്‌കരന്‍ നായര്‍, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി.കെ. രാജേന്ദ്രനാഥ്, വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. ബാലകൃഷ്ണന്‍, സി. കെ. അശോകന്‍, കുഞ്ഞിക്കണ്ണന്‍ കുന്നുമ്മല്‍, വാര്‍ഡ് അംഗം, കസ്തൂരി ബാലന്‍, ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍,പ്രാദേശിക മാതൃസമിതി പ്രസിഡന്റ് രാധിക ശശിധരന്‍, സെക്രട്ടറി ദേവകി സുരേശന്‍ എന്നിവര്‍ പ്രസംഗിച്ചു. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറിയ്ക്ക് കൈമാറി. ഭാരവാഹികള്‍: സുകുമാരന്‍ ആറാട്ടുകടവ് (ചെയര്‍മാന്‍), എ. ബാലകൃഷ്ണന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), സി. കെ. അശോകന്‍ (ജനറല്‍ കണ്‍വീനര്‍), ബാലന്‍ ബക്കാര്‍ (ട്രഷറര്‍). പത്ത് ഉപസമിതി ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *