വയനാടന്‍ ജനതയ്ക്ക് സഹായഹസ്തവുമായി അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന കമ്മിറ്റിവാര്‍ഷിക ജനറല്‍ബോഡി യോഗവും അനുമോദനവും നടന്നു

വെള്ളിക്കോത്ത്: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ജനങ്ങളുടെ സഹായത്തിനായി സര്‍ക്കാറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന് വേണ്ടി അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാന പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനവും കൈകോര്‍ത്തു. ക്ഷേത്രത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെയും അനുമോദനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഫണ്ട് കൈമാറ്റ ചടങ്ങ് നടന്നത്. വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച വാര്‍ഷിക ജനറല്‍ബോഡിയോഗവും അനുമോദനവും അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ദേവസ്ഥാന പ്രസിഡണ്ട് കൊട്ടന്‍ കുഞ്ഞി അടോട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് ദേവസ്ഥാന ഭരണസമിതിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക ക്ഷേത്ര സ്ഥാനികരുടെ സാന്നിധ്യത്തില്‍ ദേവസ്ഥാന കമ്മറ്റി പ്രസിഡണ്ട് കൊട്ടന്‍കുഞ്ഞി അടോട്ട് അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷിന് കൈമാറി. ചടങ്ങില്‍ വച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു, മറ്റ് വിവിധ പരീക്ഷകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉന്നത വിജയികളായ വരെ പൊന്നാടയും ക്യാഷ് പ്രൈസും ഉപഹാരവും നല്‍കി അനുമോദിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, എ. വി. സജ്ഞയന്‍, മാതൃസമിതി സെക്രട്ടറി കെ. വത്സല ടീച്ചര്‍ പ്രസിഡണ്ട് എം.സജിന എന്നിവര്‍ സംസാരിച്ചു.ദേവസ്ഥാനം ജനറല്‍ സെക്രട്ടറി എം.ബാലന്‍ സ്വാഗതവും ട്രഷറര്‍ ടി. പി.കൃഷ്ണന്‍നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും വരവ് ചെലവ് കണക്ക് അവതരിപ്പിക്കലും സബ് കമ്മിറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക് അവതരണവും ചര്‍ച്ച, മറുപടി എന്നിവയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *