നീലേശ്വരം പൈനി തറവാട് അനുമോദന സമ്മേളനം നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് ട്രസ്റ്റ് അനുമോദന സമ്മേളനം നടത്തി.തറവാട് ട്രസ്റ്റ് ജനറല്‍ബോഡി യോഗത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ചരിത്രാധ്യാപകന്‍ പ്രഫ.സി.പി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികള്‍ക്ക് ഉപഹാരങ്ങളും എന്‍ഡോവ്മെന്റും സമ്മാനിച്ചു. തറവാട് ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ.പി.ജയരാജന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തറവാട് കാരണവര്‍ പൈനി ബാലകൃഷ്ണന്‍ നായര്‍, പി.വേണുഗോപാലന്‍, പി.കുഞ്ഞിക്കൃഷ്ണന്‍, പി.വേണുഗോപാലന്‍ നായര്‍, കെ.പി.ശശി, പി.നളിനി, പി.സിന്ധു, പൈനി കുഞ്ഞമ്പു നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബ്രിജേഷ് പൈനി സ്വാഗതവും ട്രഷറര്‍ പി.ഗോപാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു. പി.പ്രതിഭ പ്രാര്‍ത്ഥന ചൊല്ലി. വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, ഓഡിറ്റ് റിപ്പോര്‍ട്ട്, കരട് ബജറ്റ് എന്നിവ അവതരിപ്പിച്ചു. പൈനി പത്മാവതി അമ്മയുടെ സ്മരണയ്ക്ക് മക്കള്‍ പ്രമീള, പ്രതിഭ എന്നിവര്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റിനായി 20,000 രൂപ തറവാട് കാരണവര്‍ പി.ബാലകൃഷ്ണന്‍ നായര്‍ ഏറ്റുവാങ്ങി. അന്തരിച്ച തറവാട് അംഗങ്ങളുടെയും ബന്ധുക്കളുടെയു സ്മരണയ്ക്കായി അനുശോചനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *