ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) രാവണേശ്വരം ഡിവിഷന്‍ സമ്മേളനം നടന്നു

രാവണേശ്വരം: മാക്കി അഴിക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ച് നടന്നജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) രാവണേശ്വരം ഡിവിഷന്‍ സമ്മേളനം സംഘടനയുടെ കാഞ്ഞങ്ങാട് ഏരിയ ജോയിന്‍ സെക്രട്ടറി ഹരി വില്ലാരംപതി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് പത്മ പവിത്രന്‍ അധ്യക്ഷയായി.സി.പി.ഐ.എം രാവണേശ്വരം ലോക്കല്‍ സെക്രട്ടറി കെ രാജേന്ദ്രന്‍, മാക്കി ബ്രാഞ്ച് സെക്രട്ടറി അനീഷ് ദീപം, മാക്കി ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി .ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു ഡിവിഷന്‍ ജോയിന്‍ സെക്രട്ടറി സരസ്വതി സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡണ്ട് ബ്രീജ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി എം. ബാലകൃഷ്ണന്‍ സെക്രട്ടറിയായും പത്മ പവിത്രന്‍ പ്രസിഡണ്ടായും അനീഷ് ദീപം ട്രഷററായും തിരഞ്ഞെടുക്കപെട്ടു

Leave a Reply

Your email address will not be published. Required fields are marked *