തെരുവോരങ്ങളെ അമ്പാടിയാക്കി മലയോരത്തെ വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ നടന്നു

രാജപുരം : തെരുവോരങ്ങളെ അമ്പാടിയാക്കി മലയോരത്തെ വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ നടന്നു. കൊട്ടോടി ശാസ്താ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പയ്യച്ചേരി വിഷ്ണുമൂര്‍ത്ത ദേവസ്ഥാനം ഒരള, മാവുങ്കാല്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്ര കൊട്ടോടി ടൗണില്‍ സംഗമിച്ച് പേരടുക്കം ധര്‍മാശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. ചേടിക്കുണ്ട്, ഗുളികന്‍ ദേവസ്ഥാനം, കള്ളാര്‍ പെരിങ്കയ ഭജന മന്ദിരം, കള്ളാര്‍ വൈഷ്ണവം ബാലഗോകുലം എന്നിവിടങ്ങളിലെ ശോഭായാത്ര കള്ളാറില്‍ സംഗമിച്ച് കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. പൊടവടുക്കം വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പൊടവടുക്കം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര തട്ടുമ്മല്‍ വഴി ഇരിയ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *