കല്ലപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി തൊഴുത്തില്‍ കെട്ടിയിരുന്ന ദൊഡ മന ചന്ദ്രശേഖരയുടെ പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു;

പാണത്തൂര്‍ : പാണത്തൂര്‍ കല്ലപ്പള്ളിയില്‍ ഭീതി പരത്തി വീണ്ടും പുലി ആക്രമണം. ദൊഡമനയില്‍ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ഇന്നലെ രാത്രിയാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങി തൊഴുത്തില്‍ കെട്ടിയ മൂന്ന് പശുകുട്ടികളില്‍ ഒന്നിനെ കൊന്നത്. ഒരു മാസം മുമ്പും കല്ലപ്പള്ളി ഭീരു ദണ്ഡിലും, രംഗത്ത് മലയിലും പുലിയിറങ്ങി പട്ടികളെ കൊലപ്പെടുത്തിയിരുന്നു. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലതാ അരവിന്ദ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബി രാധാകൃഷ്ണ ഗൗസ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ രംഗത്ത് മല, പഞ്ചായത്ത് ഭരണസമിതിയംഗം സൗമ്യമോള്‍ പി.കെ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃഗഡോക്ടര്‍ അരുണിന്റെ നേതൃത്വത്തില്‍ പശുക്കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *