പാണത്തൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് നേഴ്‌സിന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു

പാണത്തൂര്‍ : പനത്തടി ഗ്രാമ പഞ്ചായത്ത് പാണത്തൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് നേഴ്‌സിന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു. നിലവിലുള്ള നേഴ്‌സ് അനിതകുമാരിയുടെ നിയമന കാലാവധി നീക്കുന്നതിനുള്ള അനുമതി നല്‍കുന്ന 17 /8 /24 ന്റെ പിഎംസി യോഗ തീരുമാനം നടപ്പിലാക്കുവാന്‍ ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമന ഉത്തരവ് കൈമാറുകയും, ഇന്നുതന്നെ അനിതകുമാരി പാലിയേറ്റീവ് ഹോം കെയര്‍ നടത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടിനെയും, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും കഴിഞ്ഞ ദിവസം കാണുന്നതിന് തയ്യാറാകാതെ മൂന്നു മണിക്കൂറോളം കാത്തുനിര്‍ത്തിയ മെഡിക്കല്‍ ഓഫീസറുടെ നടപടിയില്‍ പി എം സി യോഗത്തില്‍ പങ്കെടുത്ത പഞ്ചയത്ത് വൈസ് പ്രസിഡണ്ട് പി എം കുര്യക്കോസ് അടക്കമുള്ള ജനപ്രതിനിധികള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. യോഗത്തില്‍മറ്റു ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മകുമാരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാധാകൃഷ്ണ ഗൗഡ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷബാന ബഷീര്‍ പിഎംസി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *