മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം നടന്നു

കാഞ്ഞങ്ങാട്: 2024- 26 വര്‍ഷത്തേക്കുള്ള മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് നടന്നു. ക്ഷേത്ര പ്രസിഡണ്ട് കരുണന്‍ മുട്ടത്തിന്റെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ 15 അംഗ വനിതാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വനിതാ കമ്മിറ്റി പ്രസിഡണ്ടായി പൂര്‍ണ്ണിമ ഷിബുവിനെയും വൈസ് പ്രസിഡണ്ടായി ബേബി അശോകനെയും സെക്രട്ടറിയായി നിഷ അനൂപിനെയും ജോയിന്റ് സെക്രട്ടറിയായി ഗ്രീഷ്മ അനിലിനെയും ട്രഷററായി ബാഷ്മസുധീഷിനെയും തെരഞ്ഞെടുത്തു. ശാലിനി സുരേഷ്, എം. നാരായണി, എം. നിര്‍മ്മല, ശരണ്യ മിഥുന്‍, സിമ്ന ശിവന്‍, എം. കാര്‍ത്യായനി ,ശോഭ അശോകന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍. വനിതാ കമ്മിറ്റി രൂപീകരണ യോഗത്തില്‍ അമ്പല കമ്മിറ്റി സെക്രട്ടറി നാരായണന്‍ പുതിയടത്ത് സ്വാഗതവും ട്രഷറര്‍ കുഞ്ഞിക്കണ്ണന്‍ ആക്കോട്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *