കൊവ്വല്‍ ബീച്ചില്‍ ബഹുജന സമ്പര്‍ക്ക യോഗം ഞായറാഴ്ച്ച ചേരും: എം.പി യും എം.എല്‍.എ യും പങ്കെടുക്കും

പാലക്കുന്ന് : കടലേറ്റം നാശം വിതറിയ കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍, ജന്മ കടപ്പുറത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ രൂപം കൊണ്ട തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന സമ്പര്‍ക്ക യോഗം ഞായറാഴ്ച 3ന് ചേരും. രാജമോഹന്‍ ഉണ്ണിത്താന്‍ എം. പിയും സി. എച്ച്. കുഞ്ഞമ്പു എംഎല്‍എ യും പങ്കെടുക്കും. ദുരിതമനുഭവിക്കുന്ന കടപ്പുറവാസികളുമായി ഇവര്‍ സംവദിക്കും.വര്‍ഷങ്ങളായി തുടരുന്ന കടലാക്രമണത്തിന് നാളിതു വരെ ശാശ്വത പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരദേശ വാസികള്‍ കൊവ്വല്‍ ബീച്ച് പരിസരത്ത് യോഗം ചേരാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *