റഗ്ബിക്ക് പി എസ് സി അംഗീകാരം;റഗ്ബി കായിക ഇനത്തിന് പി എസ് സി അംഗീകാരം നേടി തന്ന സംസ്ഥാന റഗ്ബി അസോസിയേഷനൊപ്പം അഭിമാന നിറവില്‍ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും.

നീലേശ്വരം: കായിക ഇനമായ റഗ്ബിക്ക് പി എസ് സി അംഗീകാരം കിട്ടിയതോടെ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും അഭിമാന നിറവില്‍. സംസ്ഥാന റഗ്ബി അസോസിയേഷന്‍ ഈ ദിശയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗനിര്‍ഭരവും ഊര്‍ജസ്വലവുമായ പ്രവര്‍ത്തനങ്ങളും കാരണമായി. 2005 ല്‍ ആണ് റഗ്ബി കായിക ഇനം കാസര്‍കോട് ജില്ലയിലെത്തുന്നത്. ആദ്യത്തെ 5 വര്‍ഷത്തോളം നീലേശ്വരം പള്ളിക്കര സ്വദേശി മനോജ് മാട്ടുമ്മല്‍ എന്ന കായിക സംഘാടകനാണ് ഈ ഇനത്തെ കൊണ്ടുനടന്നത്. ചിരപരിചിതമായ കായിക ഇനങ്ങള്‍ക്കിടയിലേക്ക് എത്തിയ പുതിയ കായിക ഇനത്തെ എല്ലാവരും സംശയത്തോടെ കണ്ടപ്പോള്‍ സ്വന്തം കീശയില്‍ നിന്നു പണം ചിലവിട്ട് ജില്ലയില്‍ റഗ്ബി താരങ്ങളെ വളര്‍ത്തി സംസ്ഥാന അസോസിയേഷന്‍ നടത്തിയ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചതിന്റെ ഓര്‍മകള്‍ ഇദ്ദേഹത്തിനു പറയാനുണ്ട്.

2011 ല്‍ ആണ് 7 പേര്‍ അടങ്ങുന്ന ജില്ലാ റഗ്ബി അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടത്. 2017-18ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ റഗ്ബിയെ അംഗീകരിച്ചു. കേരള ഒളിംപിക് അസോസിയേഷന്റെയും അംഗീകാരം ഉണ്ട്. പിഎസ് സി അംഗീകാരവും കിട്ടിയതോടെ കഴിവു തെളിയിക്കുന്ന റഗ്ബി താരങ്ങള്‍ക്ക് സംസ്ഥാന വകുപ്പുകളില്‍ ജോലിക്ക് മുന്‍ഗണന ലഭിക്കും. ഈ അംഗീകാരനിറവിലെത്താന്‍ സംസ്ഥാന അസോസിയേഷന്റെ കൂടെ കൈമെയ് ചേര്‍ന്നു പ്രവര്‍ത്തിച്ച അസോസിയേഷനാണ് ജില്ലയിലേത്. കാസര്‍കോട് ജില്ലയിലെ ആദ്യ റഗ്ബി താരവും പരിശീലകനുമായ നീലേശ്വരം സ്വദേശി മനോജ് പള്ളിക്കര 2005 മുതല്‍ കഴിഞ്ഞ 2 പതിറ്റാണ്ടോളമായി സംസ്ഥാന റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ജില്ലയില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുത്തു വരുന്നു. ജില്ലയില്‍ നിലവില്‍ 12 റഗ്ബി ദേശീയ താരങ്ങള്‍ ഉണ്ട്. മനോജ് പള്ളിക്കരയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 5000 ല്‍ അധികം കുട്ടികള്‍ റഗ്ബി പരിശീലനം നേടിയിട്ടുണ്ട്. സംസ്ഥാന അസോസിയേഷന്‍ റഗ്ബി ഭാരവാഹികളായ ജയ കൃഷ്ണന്‍ . വിജു വര്‍മ്മ. സലിം എന്നീവരാണ് വര്‍ഷങ്ങളായി കേരത്തില്‍ റഗ്ബി യെ മുന്‍പന്തിയില്‍ എത്തിക്കുവാന്‍ പ്രയത്‌നിച്ചവര്‍. ഇവര്‍ തന്നെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയും ഇപ്പോള്‍ പി എസ് സി അംഗീകാരവും നേടി യെടുക്കുന്നതിനും വേണ്ടിയും കുറെ കാലമായി അഹോരാത്രം കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചു വന്നവരാണ് നിലവില്‍ 3 അംഗീകാരവും കിട്ടുന്നതിനു വേണ്ടി അങ്ങേയറ്റം പ്രവര്‍ത്തിച്ച സംസ്ഥാന ഭാരവാഹികളെ അഭിനന്ദിക്കുന്ന തൊടൊപ്പം സ്റ്റേറ്റ് റഗ്ബി ജില്ലക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങള്‍ ചെയ്തു തരുന്നുണ്ട്.

നിലവില്‍ കാസര്‍ഗോഡ് ജില്ലയില്‍ എം എം ഗംഗാധരന്‍ (പ്രസിഡന്റ്), മനോജ് പള്ളിക്കര (സെക്രട്ടറി), ഹബീബ് ചെമ്പരിക്ക (ട്രഷറര്‍) എന്നിവര്‍ പ്രധാന ഭാരവാഹികളായുള്ള കമ്മിറ്റിയാണ് ഇപ്പോള്‍ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷന് ചുക്കാന്‍ പിടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *