ഉദുമയില്‍ ഓണത്തിന് ഖാദി വിപണന മേള ; 30 ശതമാനം റിബേറ്റ് ലഭിക്കും

ഉദുമ : കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഉദുമയില്‍ ഖാദി ഓണം വിപണന മേള നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 14 വരെ നടക്കുന്ന മേളയില്‍ 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. ഉദുമ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ വാര്‍ഡ് അംഗം ശകുന്തള ഭാസ്‌കരന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യും. വാര്‍ഡ് അംഗങ്ങളായ വി. കെ. അശോകന്‍, ചന്ദ്രന്‍ നാലാംവതുക്കല്‍, ബഷീര്‍ പാക്യാര, സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി വൈസ് പ്രസിഡന്റ് ഹമീദ് മാങ്ങാട്, ജില്ലാ ഖാദി ബോര്‍ഡ് പ്രൊജക്റ്റ് ഓഫീസര്‍ പി. സുഭാഷ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ. വി. രാജേഷ് എന്നിവര്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *