മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു: മടിയന്‍ മാരാര്‍ സമാജം ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഇതിനകം തന്നെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വിവിധ കഴകങ്ങളും, വ്യക്തികളും, കൂട്ടായ്മകളും മുന്നോട്ടു വന്നു കഴിഞ്ഞിട്ടുണ്ട്. മടിയന്‍ മാരാര്‍ സമാജം കാളരാത്രി അമ്മയുടെ ശ്രീകോവിലിന്റെ കട്ടിള, വാതില്‍, സോപാനം എന്നിവ പൂര്‍ണമായും പിത്തള പണിയുന്ന പണിയാണ്ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ആദ്യ ഫണ്ട് കൈമാറല്‍ ചടങ്ങ് ക്ഷേത്രത്തില്‍ വച്ച് നടന്നു. മാരാര്‍ സമാജത്തിലെ മുരളീധരമാരാര്‍ പടിഞ്ഞാറെ വീട് ആദ്യ തുക നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാരെ ഏല്‍പ്പിച്ചു. പിന്നീട് ശില്‍പ്പി വി.വി രാധാകൃഷ്ണന്‍ കുഞ്ഞിമംഗലത്തിന് വേണുഗോപാലന്‍ നമ്പ്യാര്‍ തുക കൈമാറി.മടിയന്‍ കൂലോം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍ അധ്യക്ഷത വഹിച്ചു. മടിയന്‍ മാരാര്‍ സമാജം അംഗങ്ങളായ പി.വി. ഗോവിന്ദ മാരാര്‍, പി.വി. നാളിനാക്ഷ മാരാര്‍, കെ. വി. രഞ്ജുമാരാര്‍ മടിയന്‍, പി വി രാജേന്ദ്ര മാരാര്‍, ഗോപകുമാര മാരാര്‍ പടിഞ്ഞാറേ വീട്, കെ വി നികേഷ് മാരാര്‍, ചന്ദ്രമാരാര്‍ ലാലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എന്‍. വി ബേബി രാജ്,കെ.വി. അശോകന്‍, വി നാരായണന്‍ നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഗോപാലന്‍ തോക്കാനം, എ. ദാമോദരന്‍,ബാബു മയൂരി, ടി.വി. തമ്പാന്‍ എന്നിവര്‍ സംബന്ധിച്ചു. പി.വി. നാരായണ മാരാര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *