പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ഭാരവാഹികള്‍ ചുമതലയേറ്റു

രാജപുരം: ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.കെ.ജെ ജെയിംസ് പ്രസിഡണ്ട് ആയിട്ടുള്ള 26 അംഗ മണ്ഡലം കമ്മിറ്റിയാണ് ഇന്ന് ചുമതലയേറ്റത്. ജില്ലയുടെ സംഘടനാ ചുമതലയുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറല്‍ സെക്രട്ടറി പി. വി സുരേഷ്, ബളാല്‍ ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍,മുന്‍ മണ്ഡലം പ്രസിഡണ്ട് എം.എം തോമസ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എസ് മധുസൂദനന്‍, സണ്ണി ഇലവുങ്കല്‍, രാധാ സുകുമാരന്‍, ജോസ് നാഗരോലി, പിഡി അജീഷ്എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഡി.സി.സി അനുവദിച്ച ബുക്കുകള്‍ എം.സി പ്രഭാകരന്‍ വിതരണം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എം ജയകുമാര്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി വി.ഡി തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *