മഡിയന്‍ കൂലോം നവീകരണം: മഡിയന്‍ തായത്ത് വീട് തറവാട് ഫണ്ട് കൈമാറി ജനറല്‍ ബോഡി യോഗവും അനുമോദനവും നടന്നു

കാഞ്ഞങ്ങാട്: ഐതിഹ്യം കൊണ്ടും ദാരു ശില്പ കലകളാല്‍ പ്രശസ്തമായതുമായ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ കഴകങ്ങളുടെയും ദേവ സ്ഥാനങ്ങളുടെയും തറവാടുകളുടെയും മറ്റ് വ്യക്തികളുടെയും സഹായസഹകരണങ്ങള്‍ കൊണ്ട് നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പ്രധാന അവകാശികളായ തായത്ത് വീട് തറവാട് വക കാളരാത്രിയമ്മയുടെ കിഴക്കേ നടയില്‍, നടയില്‍ ഭഗവതി സങ്കല്പത്തിലുളള നടയുടെ കട്ടിള, വാതില്‍, സോപാനം, പടി മുതലായവ പൂര്‍ണ്ണമായും പിച്ചള പൊതിഞ്ഞ് അലങ്കരിക്കുന്നതിനുളള ജോലി ഏറ്റെടുത്ത് ഇതിനായുള്ള തുക ക്ഷേത്രനടയില്‍ വെച്ച് ഏല്‍പിച്ച് കൊടുക്കുന്ന ചടങ്ങ് നടന്നു. നാരായണന്‍ വാരിക്കാട്ടില്‍ നിന്നും നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ തുക ഏറ്റുവാങ്ങി ശില്പി വി. വി.രാധാകൃഷ്ണന്‍ കുഞ്ഞിമംഗലത്തിന് തുക കൈമാറി. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും നവീകരണ കമ്മിറ്റി കണ്‍വീനറുമായ വി.എം. ജയദേവന്‍ അധ്യക്ഷത വഹിച്ചു യോഗത്തില്‍ തറവാട് പ്രസിഡന്റ് കണ്ണന്‍ രാവണേശ്വരം , സെക്രട്ടറി തമ്പാന്‍ കൂരത്ത് വീട്, രാജേഷ് പുതുക്കുന്ന്, എക്‌സിക്യൂട്ടിവ് ഓഫീസര്‍ വിജയന്‍ ,ചന്ദ്രന്‍ പുല്ലൂര്‍, ബാലുമഡിയന്‍, രാമകൃഷ്ണന്‍ ആയമ്പാറ തുടങ്ങിയവരും ക്ഷേത്ര സ്ഥാനികരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. തുടര്‍ന്ന് തറവാട്ടില്‍ വച്ച് ജനറല്‍ ബോഡിയോഗവും എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. തറവാട് ഖജാന്‍ജി രാജേഷ് പുതുക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു.ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി ടി.വി. രാജന്‍ കക്കാട്ട്, സെക്രട്ടറിയായി ടി.വി. തമ്പാന്‍ കൂരത്ത് വീട്, ഖജാന്‍ജിയായി കണ്ണന്‍ രാവണേശ്വരം എന്നിവരെ തെരഞ്ഞെടുത്തു.തറവാട് സെക്രട്ടറി തമ്പാന്‍ കൂരത്ത് വീട് സ്വാഗതവും രാജന്‍ കക്കാട്ട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *