തദ്ദേശ അദാലത്ത് കാസര്‍കോട് ടൗണ്‍ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തദ്ദേശ അദാലത്ത് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷതവഹിച്ചു. എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.രാജഗോപാലന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഗ്രാമപഞ്ചായത്ത് അസോസി യേഷന്‍ സെക്രട്ടറി ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എ.പി. ഉഷ.നഗരസഭ ചേമ്പര്‍ പ്രതിനിധി നീലേശ്വരം നഗരസഭ ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി സംസാരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ സ്വാഗതവും തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു നന്ദിയും പറഞ്ഞു. എല്‍.എസ്.ജി.ഡി സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി എല്‍ എസ് ജി ഡി റൂറല്‍ ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട് അഡീഷണല്‍ ഡയറക്ടര്‍ ഇകെ ബല്‍രാജ്, ചീഫ് എഞ്ചിനീയര്‍ കെ ജി സന്ദീപ് ചീഫ് ടൗണ്‍പ്ലാനര്‍ ഷിജി ഇ ചന്ദ്രന്‍ തുടങ്ങിയ സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ, സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.അദാലത്ത് രജിസ്ട്രേഷന്‍ കൗണ്ടറില്‍ പുതിയ പരാതികള്‍ സ്വീകരിച്ചു.. ഇങ്ങനെ സ്വീകരിച്ച പരാതികള്‍ അദാലത്ത് വേദിയില്‍ അദാലത്ത് ഉപസമിതി പരിശോധിച്ചാണ് തീര്‍പ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *