യുഎസ് ഓഹരി വിപണിയില്‍ ഇടിവ്; ഇന്ത്യക്കും സമ്മര്‍ദ്ദം

അമേരിക്കന്‍ ഓഹരി വിപണിയിലെ തളര്‍ച്ച ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികളിലും ഭീതി വിതച്ചേക്കും. 2015ന് ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയിലൂടെയാണ് യുഎസ് വിപണിയായ എസ് ആന്‍ഡ് പി 500 ഇന്നലെ കടന്നുപോയത്.ടെക്, ഐടി കമ്ബനികള്‍ക്ക് ആഭിമുഖ്യമുള്ള നാസ്ഡാക്ക് 2022ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയും കണ്ടു.യുഎസിന്റെ ജിഡിപിയില്‍ 10.3% സംഭാവന ചെയ്യുന്ന മാനുഫാക്ചറിങ് മേഖലയുടെ പ്രകടനം (മാനുഫാക്ചറിങ് ഇന്‍ഡെക്‌സ്) ഓഗസ്റ്റില്‍ 47.2 രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓഹരി വിപണികള്‍ കൂപ്പുകുത്തിയത്.ജൂലൈയിലെ എട്ടുമാസത്തെ താഴ്ചയായ 46.8ല്‍ നിന്ന് ഇന്‍ഡെക്‌സ് മെച്ചപ്പെട്ടെങ്കിലും ഇത് 50ന് താഴെ തുടര്‍ച്ചയായി തുടരുന്നത് സ്ഥിതി ഭദ്രമല്ല എന്നതിന്റെ തെളിവാണ്. അമേരിക്ക വീണ്ടും മാന്ദ്യപ്പേടിയിലായത് ഓഹരി വിപണികളെ വീഴ്ത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ മാസം അടിസ്ഥാന പലിശനിരക്ക് 0.25-0.50% കുറച്ചേക്കാം.എങ്കിലും, രാജ്യം മാന്ദ്യത്തിലാകുമോ എന്ന ഭയം അലയടിക്കുന്നു. വെള്ളിയാഴ്ച പുറത്തുവരുന്ന തൊഴില്‍ക്കണക്ക് കൂടി വിലയിരുത്തിയശേഷമാകും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *