കെ പി സി സി യുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വിജയ്പ്പിക്കാന്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് നേതൃയോഗം തിരുമാനിച്ചു

രാജപുരം: കെ പി സി സി യുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വിജയ്പ്പിക്കാന്‍ ചുള്ളിക്കരയില്‍ വെച്ച് ചേര്‍ന്നബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് നേതൃ യോഗം തിരുമാനിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു.

ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി. മാധവന്‍ നായര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ മുന്‍ ഡി സി സി പ്രസിഡന്റ് പി ഗംഗാധരന്‍ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.വാര്‍ഡ് കമ്മിറ്റികളു ടെരൂപികരണം കെ പി സി സി നിര്‍ദ്ദേശിച്ച സമയക്രമീകരണത്തിനു ള്ളില്‍ പൂര്‍ത്തികരിക്കാന്‍ യോഗം തിരുമാനിച്ചു. ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ക്ക് സംഘടന ചുമതലകള്‍ നല്‍കി.

ബ്ലോക്ക് ഭാരവാഹികളായ പി എ ആലി, സി കൃഷ്ണന്‍ നായര്‍ ,നാരായണന്‍ ചുള്ളിക്കര , എം യു തോമസ്സ് , എ കെ ജെയിംസ്, എം പി ജോസഫ്, മോന്‍സി ജോയി, രാധമാണി എം , ബാലകൃഷ്ണന്‍ ബാലൂര്‍, വിനോദ് കപ്പിത്താന്‍ , തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണന്‍ സ്വാഗതവും സണ്ണി ഇവ ലുങ്കാല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *