സപ്ലൈകോഓണം ഫെയര്‍ സെപ്റ്റംബര്‍ 6 ന് കാഞ്ഞങ്ങാട് ആരംഭിക്കും;

സപ്ലൈകോ കാസര്‍കോട് ജില്ലാതല ഓണം ഫെയര്‍ 2024 സെപ്റ്റംബര്‍ 6 ന് രാവിലെ 9.30 ന് കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപം രജിസ്‌ട്രേഷന്‍ വകുപ്പ്മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും. സപ്ലൈകോ ഡിസ്‌ക്കൗണ്ടോടെയാണ് ഓണം ഫെയറില്‍ വില്‍പ്പന നടത്തുന്നത് എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലു മണി വരെ പ്രത്യേക ഡിസ്‌കൗണ്ടില്‍ വില്‍പ്പന നടത്തും. കുടുംബശ്രീ ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ഉല്‍പന്നങ്ങളും മേളയുടെ ഭാഗമായി സ്റ്റാള്‍ സജ്ജീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *